എരുമേലി ശാസ്താവേ
മുദ്ര
Erumeli Shaasthaave (Mudra)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: July 24 2021 02:36:07.
എരുമേലി ശാസ്താവേ വാവരുസ്വാമി
അരുളേണം പേട്ട തുള്ളാൻ അനുമതിയിപ്പോൾ
തിന്തകതോം എന്ന് പാടി തുള്ളിടുന്നേരം
അന്തകനും മാറി നില്‍ക്കും കാട്ടിലുടനീളം

തിന്തക തോം തക തിന്തക തോം തക തിന്തക തോം
തിന്തക തോം തക തിന്തക തോം തക തിന്തക തോം

മെയ്യിലാകെ കരിപൂശി മഞ്ഞളും പൂശി
കൈനിറയെ കുങ്കുമത്തിൻ വർണ്ണവും ചാർത്തി
പച്ചിലതൂ പുകൾ കൊണ്ട് കൊടികളുയർത്തി
ഇച്ഛപോലെ ഞങ്ങളെല്ലാം പേട്ട തുള്ളുന്നേ

തിന്തക തോം തക തിന്തക തോം തക തിന്തകതോം
തിന്തകതോം തക തിന്തകതോം തക തിന്തകതോം

തിന്തക തോം തിന്തക തോം ചുവടു വെച്ചിട്ട്
തമ്പുരാൻ ഈ മഹിഷിയെ കൊന്നതോർത്തീട്ട്
മാനം മീതെ വട്ടമിട്ട ഗരുഡനെ കണ്ട്
മാനമോടെ അമ്പലപ്പുഴ തേവരെയോർത്ത്

തിന്തക തോം തക തിന്തക തോം തക തിന്തക തോം
തിന്തക തോം തക തിന്തക തോം തക തിന്തക തോം

തിന്തകതോം തിന്തകതോം ചുവടെടുത്തീട്ട്
തമ്പുരാനേ ഞങ്ങളുണ്ട് പേട്ട തുള്ളീട്ട്
വാവർ സ്വാമിയൊത്തു ഞങ്ങൾ പോകയാണുടനേ
ശ്രീശബരിഗിരീശനാം അയ്യനേ കാണാൻ

തിന്തക തോം തക തിന്തക തോം തക തിന്തക തോം
തിന്തക തോം തക തിന്തക തോം തക തിന്തക തോം

ഉച്ചനേരത്തുദിക്കുന്ന താരകം കണ്ട്
മെച്ചമോടെ ആലങ്ങാട്ടെ സ്വാമി മറന്നേ
തീരുമീറും കളഭവും മെയ്യണിഞ്ഞീട്ട്
അവരെല്ലാം പേട്ട തുള്ളണ നിര നിരന്നിട്ട്

തിന്തക തോം തക തിന്തക തോം തക തിന്തക തോം
തിന്തക തോം തക തിന്തക തോം തക തിന്തക തോം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts