കാശി രാമേശ്വരം
ശ്രീ അയ്യപ്പൻ പാട്ടുകൾ (ആ ദിവ്യനാമം)
Kaashi rameshwaram (Shri Ayyappan Songs (Aa Divya Naamam))
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമാണ്ഡ്‌
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2013 07:24:27.




കാശി രാമേശ്വരം പാണ്ടി മലയാളം
അടക്കിവാഴും ഭഗവാനേ
ഭാര്‍ഗ്ഗവക്ഷേത്രം കണികണ്ട പാവന
ഭാഗ്യവേദാഗമ മുത്തേ
ധര്‍മ്മശാസ്താവേ ശരണം
അയ്യപ്പസ്വാമി ശരണം
(കാശി...)

പുല്‍ക്കൊടിയും പൊന്നാലവട്ടം വീശും
പുലിയും പ്രണമിക്കും പൊന്‍പദാംഭോരുഹം
പുത്രനായ് വന്നു നീ പന്തളഭൂപന്
പുണ്യയായി ഭൂമി പൂജാര്‍ഹമായി
(കാശി...)

പത്തുമെട്ടും പടി പൊന്‍‌പടി കേറിയാല്‍
ഭക്തന്റെ ലക്ഷ്യമാം പൊന്നമ്പലമല
പത്മരാഗപ്രഭാപൂരം പരത്തുമാ
പത്മപാദം പരം ഭാഗ്യസന്തായകം
(കാശി...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts