സത്യമായ പൊന്നും
ശ്രീ അയ്യപ്പൻ പാട്ടുകൾ (ആ ദിവ്യനാമം)
Sathyamaaya ponnum (Shri Ayyappan Songs (Aa Divya Naamam))
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:03.

സത്യമായ പൊന്നുംപതിനെട്ടാംപടി
തത്ത്വരത്നധന്യമാകും പൊന്‍‌തൃപ്പടി
ഭക്‍തവത്സലന്‍ ഭഗവാനയ്യപ്പന്റെ
ഭക്‍തരേറിപ്പോയിടുന്ന പുണ്യമാം പടി
(സത്യമായ...)

ഭക്‍തിയോടെ നാളികേരമുടച്ചു
പാദം തൊട്ടിടും മുന്‍പേ
തൊട്ടുതൊഴുതു ഭക്‍തര്‍
ഇപ്പടികളേറിടുമ്പോള്‍ മാമലമേലേ
മുത്തുമുത്തുക്കുടപോലെ പൊന്നമ്പലം
മര്‍ത്യലക്ഷം തേടിയെത്തും ദിവ്യസങ്കേതം
(സത്യമായ...)

പച്ചപ്പച്ച മുത്തുമാല പവിഴമാല
രത്‌നമാല ചാര്‍ത്തി മുത്തുമണിപീഠത്തില്‍
അച്യുതഗൗരീശപുത്രനയ്യനയ്യപ്പന്‍
സച്ചിദാനന്ദനിരിപ്പു സര്‍വ്വേശ്വരന്‍
സത്യധര്‍മ്മപാലകനാം നിത്യനിര്‍മ്മലന്‍
(സത്യമായ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts