തിരു നീലകണ്ഠന്റെ
ദേവീകൃപ
Thiru Neela Kandante (Devi Krupa)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംവിദ്യാധരൻ
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംഅഠാണ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:03.
തിരുനീലകണ്ഠന്റെ നെറ്റിത്തടത്തിലെ
ഒരു കനല്‍‌നേത്രത്തില്‍ നിന്നും
പൊട്ടിപ്പുറപ്പെട്ടു സംഹാരഭീകര-
താണ്ഡവമാടിയ ദുര്‍‌ഗ്ഗേ...
അമ്മേ കൊടുങ്ങല്ലൂരമ്മേ...
അംബേ കുരുമ്പേ തൊഴുന്നേ...

(തിരുനീലകണ്ഠന്റെ)

അഷ്‌ടദിശകളും ഞെട്ടിവിറയ്ക്കുമാ‍
റട്ടഹാസം ചെയ്ത മായേ...
ദുഷ്‌‌ടനാം ദാരികനിഗ്രഹവും ചെയ്‌തു
ശിഷ്‌ടരെ കാത്തോരു തായേ...
അമ്മേ കൊടുങ്ങല്ലൂരമ്മേ...
അംബേ കുരുമ്പേ തൊഴുന്നേ...

(തിരുനീലകണ്ഠന്റെ)

മുത്തുച്ചിലമ്പൊലി ചിന്തി ധരിത്രിയില്‍
സത്യത്തെ ഘോഷിച്ച രുദ്രേ...
കര്‍മ്മപ്രപഞ്ചത്തില്‍‌നിന്നുമധര്‍മ്മത്തെ
ഭസ്‌മീകരിച്ചോരു ഭദ്രേ...
അമ്മേ കൊടുങ്ങല്ലൂരമ്മേ...
ജഗദംബേ കുരുമ്പേ തൊഴുന്നേ...

(തിരുനീലകണ്ഠന്റെ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts