ആദിസ്വരൂപിണി
ദേവീഗീതം - Vol II
Aadiswarupini (Devi Geetham - Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:03.

ആദിസ്വരൂപിണി വേദവിധായിനി
ആദിപരാശക്തി ജഗന്‍‌മോഹിനി
ഉമയും നീ രമയും നീ...
ശ്യാമയുമെല്ലാം നീ...
ഉലകങ്ങളെ ഉണ്മയൂട്ടുന്നൊരമ്മ നീ
ഐശ്വര്യശൗര്യപ്രദായിനി നീ

ആറ്റുകാലില്‍ നീ അന്നപൂര്‍ണ്ണേശ്വരി
ഹരികന്യയൂരില്‍ ത്രൈലോക്യസുന്ദരി
ചേര്‍ത്തലയില്‍ നീ കൃഷ്ണസഹോദരി
ചോറ്റാനിക്കരെ നീ രാജരാജേശ്വരി

കാളികാവില്‍ മേവും ശ്രീഭദ്രകാളി നീ
കുമാരനല്ലൂരില്‍ നിത്യകുമാരി നീ
കാടാമ്പുഴ വാഴും വനദുര്‍ഗ്ഗയല്ലോ നീ
കൊടുങ്ങല്ലൂരില്‍ക്കൂടും കുരുംബയുമംബേ നീ

പനച്ചില്‍ക്കാട്ടില്‍ നീ വിജ്ഞാനദായിനി
പനയനാര്‍ക്കാവില്‍ നീ ശത്രുസംഹാരിണി
ചിറ്റൂര്‍ വിളങ്ങും നീ മിത്രസംരക്ഷിണി
മാന്ധാചലത്തിലോ മാതൃത്വരൂപിണി



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts