ചെറുകുന്നിൽ
ദേവീഗീതം - Vol II
Cherukunnil (Devi Geetham - Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:04.
ചെറുകുന്നില്‍ അന്നപൂര്‍ണ്ണേശ്വരീ
ജഗദംബികേ (ചെറുകുന്നില്...‍)

ഒരു നാള്‍ ഉമയായ് അവിടുന്നു ശിവനില്‍‌-
നിന്നനുവാദമോടെ ചെറുശൈലമെത്തി
പരമകാരുണികനാം കോലത്തുതമ്പുരാന്‍
സുകൃതജനനടുവില്‍ കുടിയിരുത്തി

ഹരിതമയഭൂമിയില്‍ ശ്രീകൃഷ്ണനരികിലായ്
സകലജനഹിതവുമായ് തൃക്കൈകള്‍ രണ്ടിലും
കനകമാം ചട്ടുകവും ഒരു വലിയ തോലികയും
അഴകൊടു ധരിക്കുന്നൊരന്നപൂര്‍ണ്ണേശ്വരിയേ
(ചെറുകുന്നില്‍...)

കഥയൊന്നില്‍ ദേവീ നീ വൃദ്ധയായ് വന്നതും
പതിത! നിന്‍ ദൈന്യത്തില്‍ അന്നം വിളമ്പിയതും
ഒരു നിത്യഭക്തയാം ഞാന്‍ തന്നെ ജനനീ
തിരുവുത്സവത്തിന്ന് നൃത്തമാടുന്ന ഞാന്‍
(ചെറുകുന്നില്‍...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts