കന്നിയിലായില്ല്യം
ദേവീഗീതം - Vol II
Kanniyilayilyam (Devi Geetham - Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംചന്ദ്ര കൗൺസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:04.
കന്നിയിലായില്യംനാളില്‍ തിരുമാന്ധാം-
കുന്നില്‍ ഞാനമ്മേ വന്നുചേര്‍ന്നു...
തിരുവാഭരണം അണിഞ്ഞിരിക്കും നിന്റെ
കരുണാസ്വരൂപം ഞാന്‍ തൊഴുതുനിന്നു...
(കന്നിയില്‍...)

ലോകമാതാവേ നിന്‍ സന്നിധിയില്‍‌വച്ചെന്‍
ശോകഭാണ്ഡത്തിന്റെ കെട്ടഴിച്ചു...
എട്ടു തൃക്കൈകളാല്‍ തൊട്ടുതലോടി നീ
എന്റെ കണ്ണീര്‍ക്കണങ്ങള്‍ നീ തുടച്ചു
എന്നെ നീ മെയ്യോടു ചേര്‍ത്തണച്ചു
അമ്മേ മഹാമായേ എന്നാശ്രയശ്രീയേ
എന്നെന്നുമെന്നെ ഞാനാക്കുന്നതും നീയേ
(കന്നിയില്‍...)

മാതൃക്കളോടൊത്തു മേവിടും നിന്‍ സ്നേഹ-
മാധുര്യമെന്‍ വാഴ്വില്‍ വഴിയണമേ...
ചാന്താടിത്തെളിഞ്ഞ നിന്‍ ചിദ്രൂപമെന്നുടെ
ചിത്തത്തിലെന്നും വിളങ്ങണമേ
സാന്ത്വനമെനിക്കെന്നും അരുളണമേ
അമ്മേ മഹാമായേ എന്നാശ്രയശ്രീയേ
എന്നെന്നുമെന്നെ ഞാനാക്കുന്നതും നീയേ
(കന്നിയില്‍...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts