പാടുക മനസ്സേ നീ
അയ്യപ്പ സ്വാമി
Paaduka Manasse Nee (Ayyappa Swami)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍പി ജയചന്ദ്രൻ
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:07.
PALLAVI


 

പാടുക മനസ്സേ നീ
ശബരിമല കേറുക മനസ്സേ നീ (2)
മണികണ്ഠസ്വാമി തൻ തിരുനട മുന്നിലെ
കർപ്പൂരമാകുവാൻ പോരൂ പോരൂ
(പാടുക..)



ഇന്ദ്രനീലമണിമോതിരം പണിതു ചാർത്തണം
വന ചന്ദ്രകാന്തിയുടെ ചന്ദനക്കുളിരിൽ അലിയണം (2)
അഴുതയിൽ മുങ്ങി നിവരേണം
എഴുതുവാൻ ശക്തി തേടേണം
അക്ഷതം കടഞ്ഞഗ്നി നേടുവാൻ അയ്യനെ ഭജിച്ചീടേണം
(പാടുക..)

ജന്മശനിയെന്ന കാനനകടുവ തോൽക്കണം
ഇനി നന്മ തേടി വനവഴിയിലൂടെ നീ അലയണം (2)
കല്ലിടാം കുന്നിലണയേണം
കൽമഷം ദൂരെ എറിയേണം
കൂരിരുട്ടിനെ പൊൻവെളിച്ചമായ് തീർക്കുവാൻ
സ്വാമി കനിയേണം
(പാടുക..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts