പാവനഗുരു
അഗ്രേ പശ്യാമി
Paavana Guru (Agrepashyaami)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:07.
 
വസുദേവ സുതം ദേവ
കംസ ചാണൂര മർദ്ദനം
ദേവകീ പരമാനന്ദം
കൃഷ്ണം വന്ദേ ജഗദ് ഗുരു

പാവനഗുരു പാടും ലളിതാദാസർ തൻ
ഭാവന ഗുരുവായൂരുണരുന്നിതാ (2)
ഹംസാനന്ദിയാം ദക്ഷിണ വെച്ചിവൻ (2)
കംസാരിപദം തൊട്ടു തൊഴുവുന്നിതാ
സംസാര ദുരിതങ്ങൾ ഒഴിയുന്നിതാ
(പാവനഗുരു...)

ചെമ്പകശേരി തൻ വാത്സല്യമായതും
ഗുരു ചെമ്പൈ വായ്പ്പാട്ടായതും
പാവന ഗുരു പവനപുരധീശമാശ്രയേ
ഗുരു പവന പുരധീശമാശ്രയേ
ചെമ്പകശേരി തൻ വാത്സല്യമായതും
ഗുരു ചെമ്പൈ വായ്പ്പാട്ടായതും

ശ്രുതിസാഗരാ....
ശ്രുതിസാഗരാ കൃഷ്ണ ലയ ശ്രീധരാ
സ്മൃതി നീലമണിയും നിൻ ഹരി വാസരം
പുഞ്ചിരി വാസരം
(പാവനഗുരു...)

മഞ്ജുള മലർ നുള്ളി മാല കൊരുത്തതും
ഭക്തിമീരയായ് നെഞ്ചോടു ചേർത്തതും (2)
അതി സുന്ദരാ കൃഷ്ണാ കൃഷ്ണാ
അതി സുന്ദരാ കൃഷ്ണ രതി ബന്ധുര
കൊതി പൂക്കുമനുഗാന ധ്വനി മാധവം
മുൻജനി മാധവം
(പാവനഗുരു...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts