നവ്യമാമൊരു കൽ‌പ്പന
തളിർമാല്യം
Navyamamoru kalpana (Thalir malyam)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനമാത്യു മൂത്തേടം
ഗായകര്‍കെ ജെ യേശുദാസ് ,സീമ ബെഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:09.

നവ്യമാമൊരു കല്‍പ്പന ഞാന്‍
നിങ്ങള്‍ക്കിന്നിതാ നല്‍കുന്നു
തമ്മില്‍ത്തമ്മില്‍ സ്നേഹിപ്പിന്‍
നിങ്ങളെ ഞാനെന്നപോല്‍
(നവ്യമാം)

ഞാനോ നല്ലൊരു മുന്തിരി
നിങ്ങളതിലെ ശാഖകള്‍ (ഞാനോ)
സ്വര്‍ഗ്ഗതാതന്നരുമകള്‍ - ഈ
മണ്ണില്‍ നിങ്ങള്‍ ദീപങ്ങള്‍ (സ്വര്‍ഗ്ഗ)
(നവ്യമാം)

ക്രിസ്തുരാജന് സാക്ഷ്യമേകാന്‍
പാരിന്‍ പാതയില്‍ പോയിടുവിന്‍ (ക്രിസ്തു)
കൈകള്‍ കോര്‍ത്ത്‌ നടന്നിടുവിന്‍
സ്നേഹഗീതികള്‍ പാടി നാം (കൈകള്‍)

നാഥനീ തളിര്‍ മാല്യമങ്ങെ
ത്യാഗ വീഥിയില്‍ ഏകിടാം (നാഥനീ )
നഷ്ടമല്ലീ ത്യാഗത്തിന്‍
ജീവിതമീ ഭൂമിയില്‍ (നഷ്ടമല്ലീ )
ജീവിതമീ ഭൂമിയില്‍ (X3)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts