സ്നേഹമെഴുന്നള്ളി
തളിർമാല്യം
Snehamezhunnalli (Thalir malyam)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനപോൾ കൊച്ചീക്കാരൻവീട്ടിൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:09.

സ്നേഹമെഴുന്നള്ളി ആത്മാവിന്‍ വേദിയില്‍
പൂമഴയാലെന്നെ ധന്യനാക്കാന്‍
(സ്നേഹമെഴുന്നള്ളി)
നിര്‍മ്മല ഹൃത്തതില്‍ ശാന്തി പകരുവാന്‍
സ്നേഹസ്വരൂപന്‍ സമാഗതനായ്
സ്നേഹസ്വരൂപന്‍ സമാഗതനായ്
(സ്നേഹമെഴുന്നള്ളി)

പാഴ്മുളം തണ്ടില്‍ പഥികനാമെന്നെ നീ
ഈണത്തില്‍ പാടുന്ന വേണുവാക്കൂ (പാഴ്മുളം)
നാഥന്റെ വാക്കുകള്‍ ഏറ്റേറ്റു പാടുവാന്‍
കൂമ്പിയ ഹൃത്തിനെ ഞാന്‍ തുറക്കാം (നാഥന്റെ )
(സ്നേഹമെഴുന്നള്ളി)

ഒലീവില പാടിയ ഓശാന ഗീതികള്‍
ഓര്‍മ്മയില്‍ ഞാനെന്നും ഓമനിക്കാം (ഒലീവില)
ഓര്‍ശലേം വീഥികള്‍ ഇന്നുണര്‍ന്നീടട്ടെ
എന്‍ പ്രിയ നാഥനെ സ്വീകരിക്കാന്‍ (ഓര്‍ശലേം )
(സ്നേഹമെഴുന്നള്ളി )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts