കണികണ്ടുണരുവാൻ
ഒരു കരിമൊട്ടിന്റെ
Kanikandunaruvan (Oru Karimottinte)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:16.
കണികണ്ടുണരുവാന്‍ മോഹിച്ചതൊക്കെയും
കരയുവാനായിരുന്നോ...
വിരലുകള്‍ വീണയില്‍ മിന്നിപ്പടര്‍ന്നതു
തകരുവാനായിരുന്നോ - തന്ത്രികള്‍
തകരുവാനായിരുന്നോ...

അരുമുല്ലപോലെ നീ അലരിട്ടതൊക്കെയും
കൊഴിയുവാനായിരുന്നോ - മോഹമേ
കൊഴിയുവാനായിരുന്നോ....
അകതാരില്‍ നെയ്ത്തിരി കത്തിച്ചതൊക്കെയും
അണയുവാനായിരുന്നോ - ത്യാഗമേ
അണയുവാനായിരുന്നോ...
(കണി...)

അറിയാതടുത്തു നീ ചിരിപ്പിച്ചതൊക്കെയും
അകലുവാനായിരുന്നോ - സ്നേഹമേ
അകലുവാനായിരുന്നോ....
കഥകള്‍ പറഞ്ഞെന്നെ ലാളിച്ചതൊക്കെയും
കളിയാക്കാനായിരുന്നോ - കാലമേ
കളിയാക്കാനായിരുന്നോ...
(കണി...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts