മതിലേഖ വീണ്ടും
ഒരു കരിമൊട്ടിന്റെ
Madilekha Veendum (Oru Karimottinte)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:17.
.
മതിലേഖ വീണ്ടും മറഞ്ഞു തോഴീ
മമജീവവാനമിരുണ്ടു തോഴീ
മണിവീണ വീണു തകര്‍ന്നുവല്ലോ
മലരണിസ്വപ്നങ്ങള്‍ മാഞ്ഞുവല്ലോ
(മതിലേഖ..)

കതിരിട്ടൊരെന്‍ പ്രേമകല്പനകള്‍
കദനത്തില്‍ ചൂടില്‍ കരിഞ്ഞു പോയി
കളകാഞ്ചി പാടിയ പൈങ്കിളിയും
കനകച്ചിറകറ്റു വീണു പോയി
(മതിലേഖ..)

അഴലിന്റെ നീര്‍വിരല്‍ത്തുമ്പുകളാല്‍
അവസാനശയ്യ വിരിക്കുക നീ
അകതാരിലൂറുന്ന ഗദ്ഗദത്താല്‍
അവസാനഗാനവും പാടുക നീ
(മതിലേഖ..)
.


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts