യുവഹൃദയങ്ങളേ
ഇന്നലെ ഇന്നു നാളെ
Yuvahridayangale (Innale Innu Naale)
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:34.
 

യുവഹൃദയങ്ങളേ യുവഹൃദയങ്ങളേ
യുദ്ധഭൂമിയിൽ നിന്നു തുടിക്കും
യുഗഹൃദയങ്ങളേ ..
രക്തതിലകം നിങ്ങൾക്ക് ഞങ്ങടെ രക്തതിലകം
ഇന്നലെയുടെ ചുടലത്തീ ചൂടിയ പന്തങ്ങളുമായ്
ഇന്നു ചുവന്ന പ്രഭാതം നൽകിയ പുഷ്പങ്ങളുമായ്
നാളെയിലേക്ക് നയിക്കും
നവപരിണാമരഥങ്ങളിലേറി
വിഗ്രഹഭഞ്ജകരേ നിങ്ങൾ വരൂ നിങ്ങൾ വരൂ
(യുവഹൃദയങ്ങളേ ...)

വിപ്ലവകാരികളേ
കാലത്തിന്റെ പുരോഗതി തടയും ശീലങ്ങൾക്കെതിരെ
ആദ്യപുരാതന സംസ്കാരത്തിലെയന്ധതകൾക്കെതിരേ
വില്ലും ശരവുമെടുക്കുക
നവയുഗസവ്യസാചികളേ
വിഗ്രഹഭഞ്ജകരേ നിങ്ങൾ വരൂ നിങ്ങൾ വരൂ
(യുവഹൃദയങ്ങളേ ...)

വിപ്ലവകാരികളേ
മോഹഭംഗം നമ്മുടെ രക്ഷാഗോപുരമല്ലാ അല്ലേയല്ല
നിത്യദുഃഖം നമ്മുടെ വികാരമൗലികമല്ല അല്ലേയല്ലേ
പുതിയ കുരുക്ഷേത്രത്തിലുണർന്ന മനുഷ്യപ്രതിഭകളേ
വിഗ്രഹഭഞ്ജകരേ നിങ്ങൾ വരൂ നിങ്ങൾ വരൂ
(യുവഹൃദയങ്ങളേ ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts