ആലുണ്ടെലയുണ്ടെലഞ്ഞിയുണ്ട്
മാനസപുത്രി
Aalundelayundu (Manasaputhri)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:34.
 

ആലുണ്ടെലയുണ്ടെലഞ്ഞിയുണ്ട്
പൂവുണ്ട് പൂവനപ്പൊയ്കയുണ്ട്
പൂ നുള്ളാനിറങ്ങുമ്പോൾ
നീരാടാനിറങ്ങുമ്പോൾ
പൂമേനി തഴുകുന്ന കുളിരുമുണ്ട്
(ആലുണ്ട്...)

പുത്തിലഞ്ഞിപ്പൊയ്കയുടെ താഴെ
മുത്തു മുഖക്കുരു മുളയ്ക്കും കുന്നിനു മീതേ
പൊയ്കയിലെ പൊന്മീനിനെ
കണ്ണു കൊണ്ടു ചൂണ്ടയിടും
പൊന്മാനേ പൊന്മാനേ
വന്നാലൊന്നിച്ചു നീന്തി നീന്തി കുളിക്കാം
പൊന്നമ്പലപ്പൊയ്കയിൽ ഞാൻ വളർത്താം
ഇറങ്ങി വാ പൊന്മാനേ ഇറങ്ങിവാ പൊന്മാനേ
(ആലുണ്ട്..)

ആറ്റുവഞ്ചി തണൽക്കുടക്കീഴേ
മുത്തുമണിക്കുട നിവർത്തും
പൊൻ കുടക്കീഴേ
കായലിലെ ഓളങ്ങളിൽ മുത്തമിട്ട് ഇടഞ്ഞു വരും
പെൺ മീനേ പെൺ മീനേ
വന്നാലൊന്നിച്ചു മാനം മീതേ പറക്കാം
പൊന്നമ്പലമേടയിൽ ഞാൻ ഇരുത്താം
കയറി വാ പൊന്മാനേ
കയറിവാ പൊന്മാനേ
(ആലുണ്ട്...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts