അച്ചമ്മയെന്നും കഥ പറയും
മുക്കുവനും ഭൂതവും
Achammayennum Kadha Parayum (Mukkuvanum Bhoothavum)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംകെ രാഘവന്‍
ഗാനരചനകെ കേശവൻ പോറ്റി
ഗായകര്‍രേണുക
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:39.

അച്ഛമ്മയെന്നും കഥ പറയും
അവളുച്ചത്തില്‍ ഈണത്തില്‍ ശീലു ചൊല്ലും...
(അച്ഛമ്മയെന്നും... )

കര്‍ക്കിടകം വന്നപ്പോള്‍..
കര്‍ക്കിടകം വന്നപ്പോള്‍ കടലമ്മ കനിഞ്ഞപ്പോള്‍
കടലിന്റെ മകനൊരു വലയെറിഞ്ഞു.. (കര്‍ക്കിടകം.. )
വലിയൊരു കുടം കിട്ടി.. തുറന്നപ്പോള്‍ പുക പൊങ്ങി
ഉയര്‍ന്നതു ഭൂതമായി വാ പിളര്‍ന്ന്...
(അച്ഛമ്മയെന്നും... )

ശപഥം ഞാന്‍ ചെയ്തുപോയ്‌..
ശപഥം ഞാന്‍ ചെയ്തുപോയ്‌ തുറന്നു വിടുന്നോനെ
വിഴുങ്ങും ഞാന്‍ വാ പിളര്ന്നു
ആശ ചൊല്ലു നീ.. (ശപഥം.. )
ആശയവാന്‍ ചൊന്ന നേരം പുകയായിത്തീര്‍ന്നു ഭൂതം
കുടത്തിലേക്കിറങ്ങി വീണ്ടും വായടച്ചു...
(അച്ഛമ്മയെന്നും... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts