നരജീവിതമാം
അമൃതഗീതങ്ങള്‍
Narajeevithamaam (Amrutha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:43.

നരജീവിതമാം വേദന വാറ്റി
അമൃതം പകരും കവിതേ കവിതേ
ക്ഷണേ ക്ഷണേ നവ നവമായ് മാറും
രമണീയതയാം കവിതേ...

ഒരു പൂവിതളും ഒരു തീനാളവും
ഒരുപോല്‍ കാണും കവിതേ
ഹൃദയസമുദ്രവുമശാന്തസാഗര-
ഹൃദയവുമൊരുപോലറിയുന്നു
നീയറിയുന്നു... നീയറിയുന്നു...

ഒരു ഗദ്ഗദവും ഒരു ഗര്‍ജ്ജനവും
ഒരുപോല്‍ കേള്‍ക്കും കവിതേ
തുഷാരകണമൊന്നടരുവതും
മുകില്‍ തുടികൊട്ടുന്നതുമറിയുന്നു
നീയറിയുന്നു... നീയറിയുന്നു...
(നരജീവിതമാം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts