കാറ്റില്‍ കളഭം
പൂജാ പുഷ്പങ്ങൾ
Kaattil Kalabham (Pooja Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജയ വിജയ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:45.
 
കാറ്റിൽ കളഭം മണക്കുന്നു
കിളിപ്പാട്ടിൽ മന്ത്രങ്ങൾ ഉണരുന്നു (2)
നോറ്റ നൊയമ്പുകൾ പൂവണിയുന്നു
ചോറ്റാനിക്കര ദേവി ചിരിക്കുന്നു
ചോറ്റാനിക്കര ദേവി ചിരിക്കുന്നു
അമ്മേ നാരായണ ലക്ഷ്മീ നാരായണ
അമ്മേ നാരായണ ഭദ്രേ നാരായണ
(കാറ്റിൽ കളഭം..)

കീഴ്ക്കാവിൽ തൊഴും നേരം പോയൊഴിയും ദുരിതങ്ങൾ
മേൽക്കാവിൽ തൊഴും നേരം മെയ്യാകെ തരിക്കുന്നു
ഉരുകുന്നു നമ്മൾ ഉരുകുന്നു അമ്മ
ഉദയം പോലപ്പൊഴും ചിരിക്കുന്നു അമ്മ
അമ്മേ നാരായണ ലക്ഷ്മീ നാരായണ
അമ്മേ നാരായണ ഭദ്രേ നാരായണ
(കാറ്റിൽ കളഭം..)

ഗുരുതിയ്ക്കു കണ്ണീർ കലക്കുമ്പോൾ
വരങ്ങൾക്കു കൈക്കുമ്പിൾ നീട്ടുമ്പോൾ
കടമിഴിപ്പീലി കൊണ്ട് ഉഴിയുന്നു അമ്മ
കൈനീട്ടി മക്കളെ തഴുകുന്നു അമ്മ
അലിയുന്നു നമ്മൾ അലിയുന്നു അമ്മ
അമൃതമായ് നമ്മളിൽ നിറയുന്നു അമ്മ
അമ്മേ നാരായണ ലക്ഷ്മീ നാരായണ
അമ്മേ നാരായണ ഭദ്രേ നാരായണ
(കാറ്റിൽ കളഭം..)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts