വലംകണ്ണു സൂര്യനും
പൂജാ പുഷ്പങ്ങൾ
Valamkannu Sooryanum (Pooja Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:46.
 
വലംകണ്ണു സൂര്യനും ഇടംകണ്ണു ചന്ദ്രനും
തിരുനെറ്റിക്കണ്ണഗ്നിഭഗവാനും പകുത്തോനെ (2)
വൈക്കത്തും ശുചീന്ദ്രത്തും ഏറ്റുമാനൂരും വാഴും
തൃക്കപാലീശ്വരാ ദേവാ
അടിയനവിടുത്തെ പദതളിർപ്പൊടി
ശിരസിലേറ്റാൻ അനുവദിക്കൂ
അനുവദിക്കൂ ഒന്നനുവദിക്കൂ

സതിക്കും പാർവതിക്കും പിന്നുമയ്ക്കും നീ കൊടുത്തില്ലേ
മനസ്സിൽ പൊൻവപുസ്സിൽ നിൻ ശിരസ്സിൽ സ്ഥാനമാനങ്ങൾ (2)
പറയനാകും നന്തനാരിൽ കുറത്തിയാകും വള്ളിയിൽ
പണ്ടറിയാതെ തിരുവുള്ളം അലിഞ്ഞില്ലേ
ഹൃദയവ്യഥയൊടും കദനകഥയൊടും
അടിയനവിടുത്തെ അടി തൊഴുമ്പോൾ
അവശനായ് വിവശനായ് വീഴുമ്പോൾ
ആലവും കാലനാം നീയെൻ മാലുകൾ മാറ്റണേ ദേവാ
ചിദംബരമെഴും പരം പൊരുളിനെ കരം കൂപ്പുന്നേ
(വലംകണ്ണു സൂര്യനും...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts