മാധവാ ശരണം
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
Maadhava Sharanam (Krishna Hare Jaya Krishna Hare)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എം ഉദയൻ
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 14 2024 14:23:54.
മാധവാ ശരണം...
മധുസൂധനാ ശരണം...
വരദാനപ്രഭുവേ ഭയഹരണാ മുരളീധരാ...

കൃഷ്ണഗാഥ പാടിയെന്നും നിന്നെ ഞാൻ സ്തുതിച്ചീടാം
വിത്തമേകി അറിവും മനഃശുദ്ധി പൊലിമയാക്കു നീ...

പ്രണയാർണ്ണവമിളകുമ്പോൾ തിരമേലാലിലയിൽ
വിരലുമുണ്ടു ശയിക്കും തിരു തവരൂപമുള്ളിൽ തെളിയണേ...

മധുരാപുരി നിലയാ നിൻ തളിരാധരമതിലേ
വേണുഗാനമമൃതായി പ്രിയമാർന്നു മനസ്സിലേകിടൂ...

മഴമേഘം നിറമേകിയ അഴകേഴും കണികാണാൻ
പുണ്യമായൊരറിവായ്
വായി ജ്ഞാനപാനയെന്നിൽ തൂവുകാ

ചെമ്പൈയ്ക്കായ് സ്വരരാഗം വരമേകിയ മനസ്സേ..
നാദമേകൂ ഇവനും ഹരിനാമ മാല തീർക്കുവാൻ

നാരായണ സാരങ്ങൾ നേരായി മമ മനസ്സിൽ
കരുണയോടു ചൊരിയൂ മമ ഉയിരിൽ ഉൺമ നിറയുവാൻ

മാധവാ ശരണം...
മധുസൂധനാ ശരണം...
മാധവാ ശരണം...
മധുസൂധനാ ശരണം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts