അമ്പലപ്പുഴ
ഹരേ മുകുന്ദാ
Ambalappuzha (Hare Mukunda)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംമോഹന്‍ദാസ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ എസ് ചിത്ര
രാഗംകാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:51.
അമ്പലപ്പുഴനടയിൽ
ഞാൻ തൊഴുതുനിൽക്കുമ്പോൾ
അമ്പരക്കുന്നു ഇന്നും! ഇതമ്പാടിയാണോ?
ഗോകുലമാണോ വൃന്ദാവനമാണോ
അതോ‍ ദ്വാരകാപുരിയാണോ?
(അമ്പലപ്പുഴ)

നറുവെണ്ണ മണക്കുന്ന നടയിലും വഴിയിലും
ഉറതൈരു കടയുന്ന സ്വരമുയരു‍ന്നു
പാൽക്കുടമേന്തി വരുന്നവർ കണ്ണാ നിൻ
കളിത്തോഴിമാരാണോ - അതോ
ഗോപാലബാലരാണോ?
(അമ്പലപ്പുഴ)

അഴകോടെയിന്നും കൃഷ്‌ണാ നിന്നെ
മുഴുക്കാപ്പു ചാർത്തിയതാരാണ്?
മേൽശാന്തിയാണോ ഗോപികമാരാണോ
അമ്മ യശോദയാണോ - അതോ
പ്രിയസഖി രാധികയാണോ?
(അമ്പലപ്പുഴ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts