നീ അരികിലിരിക്കു
സഹയാത്രികേ
Nee Arikilirikkoo (Sahayathrike)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഷഹബാസ് അമൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:54.
നീ അരികിലിരിക്കൂ നീ അരികിലിരിക്കൂ
നിനക്കായ് ഞാനീ പുരാതന കിന്നരം മീട്ടിടാം
നീ അരികിലിരിക്കൂ
നീ അരികിലിരിക്കൂ
നീ അരികിലിരിക്കൂ

വാക്കുകൾക്കും അതീതമായെന്നിൽ
നിൻ നേർക്കെഴുന്നൊരീ സ്നേഹം പകരുവാൻ (2)
ഒന്നു തൊട്ടാൽ തുടിക്കുമീ തന്തിയിൽ (2)
നിന്നൊരു മൊഴി തേടുകയാണു ഞാൻ
സുസ്വരങ്ങളാലല്ലാതെ എങ്ങനെ മുഗ്ദ്ധരാഗമേ
നിന്നെ വാഴ്ത്തീടുവാൻ വാഴ്ത്തീടുവാൻ
നീ അരികിലിരിക്കൂ
നീ അരികിലിരിക്കൂ

മൺകലക്കൂട്ടിൽ സ്വർഗ്ഗം ചമയ്ക്കുന്ന
വെൺ പ്രാവുകൾ മെല്ലെ കുറുകവേ (2)
തൻ മുറിവുകൾ ചുംബിച്ച കാറ്റിന്
നന്ദിയോതി മുളം തണ്ട് മൂളവേ
നിത്യകാമുകനാമൊരു ഗന്ധർവൻ
ദൃശ്യസീമകൾക്കപ്പുറം പാടവേ പാടവേ പാടവേ
നീ അരികിലിരിക്കൂ
നീ അരികിലിരിക്കൂ
നിനക്കായ് ഞാനീ പുരാതന കിന്നരം മീട്ടിടാം
നീ .. നീ... അരികിലിരിക്കൂ
നീ അരികിലിരിക്കൂ
അരികിലിരിക്കൂ അരികിലിരിക്കൂ..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts