ഋതു ചക്രവര്‍ത്തിനി
പൊന്നോണ തരംഗിണി (നാല്)
Rithu chakravarthini (Ponnona Tharangini- Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരഘുകുമാർ ,എന്‍ പി പ്രഭാകരന്‍ ,കലവൂര്‍ ബാലന്‍
ഗാനരചനപി കെ ഗോപി ,പി എസ് നമ്പീശൻ ,രമേഷ് മേനോൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണ വസന്തം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:54.
 

ഋതുചക്രവർത്തിനി നിൻ മണിമാറിലെ
നവരാഗമാലിക ആരു തീർത്തു
ഹൃദയാംബുജത്തിന്റെ പവിഴം കൊണ്ടോ
ഉദയാംബരത്തിന്റെ കനകം കൊണ്ടോ
(ഋതുചക്രവർത്തിനി...)

ശ്രാവണ സുന്ദരി നിൻ കങ്കണമല്ലയോ
കാനന പുഷ്പങ്ങളായ് മിന്നി
ദേവതേ നിൻ ആ..ആ...ആ..ആ...
ദേവതേ നിൻ കുങ്കുമം ചാലിച്ചതല്ലയോ
മാധവ മാസത്തിൻ സൂര്യോദയം
കാട്ടുപൂവിൻ വീട്ടിലും ഉണരുമീ ഗാനം
നാട്ടുമാവിൻ കൊമ്പിലല്ലേ ഊയലിൻ താളം
(ഋതുചക്രവർത്തിനി...)


മാനസമോഹിനീ നിൻ സൗരഭമല്ലയോ
താപസ മോഹത്തെ തൊട്ടുണർത്തീ
ദേവതേ നിൻ പുഞ്ചിരി നേദിച്ചതല്ലയോ
ആവണിപ്പൂവിലെ പഞ്ചാമൃതം
വീണപൂവിൻ നെഞ്ചിലും ഉണരുമീ ഗാനം
കൂടുകൂട്ടും പൂങ്കിനാവിൽ ഊയലിൻ താളം
(ഋതുചക്രവർത്തിനി...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts