തിരുമാന്ധാം കുന്നിലെ
വരദാനം
Thirumandham Kunnile (Varadanam)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംവിദ്യാധരൻ
ഗാനരചനകെ പി നന്ദകുമാർ
ഗായകര്‍വിദ്യാധരൻ ,സുമാനന്ദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 03:47:18.

തിരുമാന്ധാം കുന്നിലെ ശ്രീ ശൈലനാഥയെ
കൈ കൂപ്പി ഉണരുന്ന പൊൻപുലരികളേ
നിത്യവും അമ്മയെ കണി കാണാനെത്തുന്ന
കാലത്തിൻ തീർത്ഥാടകരല്ലേ നിങ്ങൾ
കാലത്തിൻ തീർത്ഥാടകരല്ലേ നിങ്ങൾ
(തിരുമാന്ധാംകുന്നിലെ…)

അമ്മ തൻ തൃക്കാൽക്കൽ മോക്ഷം നേടുമീ
അർച്ചനാപുഷ്പങ്ങളേ
ആ മണിമാറിൽ ചേർന്നുറങ്ങീടും വാടാമലർമാല്യങ്ങളേ
എത്ര ജന്മം നിങ്ങൾ തപം ചെയ്തു നിന്നൊരീ
സൗഭഗം വന്നീടുവാൻ
ആ.. സൗഭഗം വന്നീടുവാൻ
(തിരുമാന്ധാംകുന്നിലെ…)

നിറദീപപ്രഭയാലെൻ അമ്മ തൻ സന്നിധി
പകലാക്കി മാറ്റുന്ന ശുഭസന്ധ്യകളേ
കാലാന്തരങ്ങളാൽ നിറപുണ്യവുമായെത്തും
നിങ്ങളും അമ്മ തൻ ആശ്രിതരല്ലേ
നിങ്ങളും അമ്മ തൻ ആശ്രിതരല്ലേ
(തിരുമാന്ധാംകുന്നിലെ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts