അഭയമുദ്ര
ദേവി നാരായണ
Abhayamudra (Devi Narayana)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍
രാഗംവലചി
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2012 13:26:40.

PRELUDE


 
അമ്മേ നാരായണാ
ദേവീ നാരായണാ
ലക്ഷ്മീ നാരായണാ
ഭദ്രേ നാരായണാ
(അമ്മേ )

അഭയമുദ്രയാലമ്മ ചോറ്റാനിക്കരയമ്മ
ഭയമാകും ഇരുളില്‍ ശോഭ പ്രഭ വിടര്‍ത്തുന്നു
നിത്യദുഃഖസമുദ്രത്തിന്‍ അക്കരെയെത്താന്‍ തങ്ക
തൃപ്പദങ്ങള്‍ താമരത്തോണിയാവുന്നു
(അഭയമുദ്രയാലമ്മ )

മുപ്പുരങ്ങള്‍ എരിച്ചോനു ശക്തി നല്‍കുമമ്മേ - നിന്‍
തൃക്കടാക്ഷം കൊണ്ടു ലോകം തളിരണിയുന്നു
(മുപ്പുരങ്ങള്‍ )
കിളികുലങ്ങള്‍ പാടുന്നു
അളിയിനങ്ങള്‍ മൂളുന്നു
കൃഷ്ണമേഘച്ചിരിയില്‍ മിന്നല്‍ -
പൂക്കളുതിരുന്നു (2)
(അഭയമുദ്രയാലമ്മ )

അക്ഷരത്തിന്‍ പൊരുളും നീ
അഗ്നിയും നീ
ജലവും നീ
ആയുസ്സും നീ
കര്‍മ്മവും നീ
അഖിലവും നീയേ
(അക്ഷരത്തിന്‍ )
മുനിജനങ്ങള്‍ വാഴ്ത്തുന്നു
മൂവുലകും പോറ്റുന്നു
മുക്തിനാമ കാമധേനുകള്‍ -
പാല്‍ ചുരത്തുന്നു (2)
(അഭയമുദ്രയാലമ്മ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts