നാൽ‌പ്പത്തൊന്നു
കർപ്പൂരാഴി
Naalpathonnu (Karpoorazhi)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: January 01 2022 04:24:53.

നാല്പത്തൊന്നു നൊയമ്പെടുത്തും
നാമം തിരുനാമമുതിർത്തും
കെട്ടുനിറയ്ക്കുമെൻ വിശ്വാസത്തിനെ
തൊട്ടുതാലോടിടണേ
ജ്യോതിമല മൊട്ടു കാണിച്ചീടേണേ

ഒരിക്കൽ തൊഴുതാൽ പുരുഷായുസ്സിൽ
നിറയേ തൊഴുകാൻ തോന്നും
നിറയേ തൊഴുതാൽ നിലവയ്യലവൻ
നിറയുകയാണെന്നു തോന്നും
ഉള്ളിൽ നിറയുകയാണെന്നു തോന്നും
തോന്നതിലെല്ലാം സാധിതമാക്കാൻ
പോന്നവനല്ലോ സ്വാമീ...
പൊൻപടിമേൽ സ്വാമീ...

ശരണം വിളിച്ചാൽ ജാതകനിലയിൽ
ശനി മറയുന്നത് കാണാം
ശനി മറയുമ്പോൾ ശാസ്താ ശക്തിയേ
തനിമയിലാർക്കും കാണാം
എന്നും തനിമയിലാർക്കും കാണാം
കാണുന്നതെല്ലാം യാഥാർഥ്യമാക്കാൻ
കഴിയുന്നവനേ സ്വാമീ...
കലിയുഗ മുൻഗാമി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts