തത്വമസീ ദളം
കർപ്പൂരാഴി
Thathwamasidalam (Karpoorazhi)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംചെഞ്ചുരുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: January 02 2022 07:10:38.
തത്ത്വമസിദളം ഉപനിഷത്താമര
താരക ബ്രഹ്മമായി വിടർത്തുമ്പോൾ
വിഭാത ഭൂപാത സാധക സൗന്ദര്യം
വൃശ്ചിക കണ്ഠത്തിൽ ഉണരുമ്പോൾ
ശരണം മണികണ്ഠ ചരണം..
മണ്ഡല വദനം കണി കണ്ട സുദിനം...

കറുപ്പണിഞ്ഞീടുമെൻ ബ്രഹ്മചര്യത്തെ നീ...
കരിമല മേലേ ഏറ്റുന്നു...
കാലാധി വർത്തിയാം അയ്യപ്പ താളത്തെ
കാലിനു ബലമായി നൽകുന്നൂ..
മലകയറ്റം അപ്പോൾ മധുരമേറ്റം
പടികയറ്റം പിന്നെ സുഖദമേറ്റം...

മുദ്രധരിച്ചൊരെൻ ഏകാന്ത ധ്യാനത്തെ
ഭദ്രമായി കാട്ടിൽ നീ കാക്കുന്നൂ...
ക്ഷിദ്രമായി തീർന്നൊരു പുണ്യ തപസ്സിനെ
അദ്രിക്കുമേൽ നീ ഇരുത്തുന്നൂ..
സന്നിധാനം അപ്പോൾ സുധ നന്ദനം
സത്യകദാതന്റെ പൂങ്കാവനം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts