നീയല്ലോ നാദബ്രഹ്മം
സുദർശനം
Neeyallo Nadabrahmam (Sudarsanam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: March 10 2024 09:42:30.


 നീയല്ലോ നാദ ബ്രഹ്മമെൻ കണ്ണാ
നിൻ പാദ പത്മങ്ങൾ ഞാൻ വണങ്ങുന്നു
നീയെന്റെ നാദം നീയാണെൻ വേദം
നീയെന്നിലൂറും അമൃത സംഗീതം

നീയല്ലോ.....

തിരുമുടി ചാർത്തിൽ ഒരു പീലി കതിരായ്
വിരിയണേ എന്നു ഞാൻ പലവുരു പ്രാർത്ഥിച്ചു
താരകൾ താരിടും വഴികളിൽ വഴിയുന്ന
ആരോഹണമാകാൻ അടിയനാശിച്ചു

നീയല്ലോ....

പൊന്നു തൃപാദത്തിൽ കൃഷ്ണതുളസിയായ്
വന്നു പതിക്കുവാൻ ഞാൻ നന്നേ കൊതിച്ചു
ഭുവനങ്ങൾ ഈരേഴും അല തല്ലുമവിടുത്തെ
അവരോഹണമാകാൻ കൃഷ്ണാ ഞാൻ ഭജിച്ചു

നീയല്ലോ.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts