നിൻ‌മിഴിയിതളിൽ
ചാന്ദ്രമസി
Nini Mizhiyithalil (Chaandramasi)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംപ്രകാശ്‌ ഉള്യേരി
ഗാനരചനചന്ദ്രൻ നായർ
ഗായകര്‍ചിന്മയി ശ്രീപദ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 11 2015 13:48:32.

ആ...ആ...അ ധരാരാ..ധാ..ആ..ആ...
നിൻ മിഴിയിതളിൻ ആ...
നിൻ മിഴിയിതളിൻ ശീതള ച്ഛായയിൽ
നീർമണിമുത്തായ് മറന്നു വെയ്ക്കൂ (2)
എന്ന് ഒളിച്ചു വെയ്ക്കൂ
എല്ലാം മറന്നു ഞാൻ മയങ്ങീടട്ടെ
(നിൻ മിഴിയിതളിൻ...)

ഇനിയെത്ര രാവുകൾ കഴിഞ്ഞാലും.ആ...അ...ആ..
ഇനിയെത്ര രാവുകൾ കഴിഞ്ഞാലും ആ..ആ..ആ
ഇനിയെത്ര രാവുകൾ കഴിഞ്ഞാലും
ഇലഞ്ഞികൾ പൂത്തു കൊഴിഞ്ഞാലും ആ..ആ...ആ.
ഗമധനിസ ഗമധനിസ ഗമധനി

ഇനിയെത്ര രാവുകൾ കഴിഞ്ഞാലും
ഇലഞ്ഞികൾ പൂത്തു കൊഴിഞ്ഞാലും
എൻ പ്രിയ സഖയുടേ ആ..ആ..ആ
എൻ പ്രിയ സഖയുടേ
പരിഭവം കേൾക്കാതെ എല്ലാം മറന്നു ഞാൻ മയങ്ങീടട്ടെ (2)

ഇതു വരെ കാണാത്ത ഹരിതഭൂവിന്റെ
മറുപുറം കണ്ടു ഞാനുറങ്ങുമ്പോൾ (2)
തലോടലിൻ സ്പർശ സുഖമരുതേ
എല്ലാം മറന്നു ഞാൻ മയങ്ങീടട്ടെ (2)
(നിൻ മിഴിയിതളിൻ...)

ഒരു രാവു പോലും പുലരാതെ മറയാത്ത
മധുചന്ദ്രലേഖയുടെ മനസ്സു കണ്ടോ(2)
പ്രാണ സഖേ നീ വിളിക്കരുതിനിയും
എല്ലാം മറന്നു ഞാൻ മയങ്ങീടട്ടെ (2)
(നിൻ മിഴിയിതളിൻ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts