ഘോര മരുഭൂവിൽ
വചനം
Khora Marubhoovil (Vachanam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനപി കെ ഗോപി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 27 2020 09:43:13.



ഘോര മരുഭൂവിൽ യേശു തണലേകി
ഘോര മരുഭൂവിൽ യേശു തണലേകി....

മഹിതമാം വഴിയിലെ
മഹിതമാം വഴിയിലെ...
തിരുസഭാ പഥികരേ
മോക്ഷവഴിയേ...യാത്ര ഇനിയേറെ
മോക്ഷവഴിയേ...യാത്ര ഇനിയേറെ...
(മഹിതമാം....)

മോഹം തകർന്നു വീഴുമ്പോൾ
ദീപം പൊലിഞ്ഞു പോകുമ്പോൾ
പ്രാണൻ പിടഞ്ഞു കേഴുമ്പോൾ
ശാപം കുമിഞ്ഞു കൂടുമ്പോൾ
യേശുമഹേശനീ വഴി
തീർത്ഥം പകർന്നു പോകവേ
സുഭക മോഹനമാകും
സുകൃത ജീവിതമേകും
(മഹിതമാം....)

ഭാരം ചുമന്നു പോകുമ്പോൾ
ദേഹം തളർന്നു വീഴുമ്പോൾ
നാഥൻ പകർന്ന വചനങ്ങൾ
നാവിൽ പൊതിഞ്ഞ തേൻകണം
സ്നേഹ സ്വരൂപനീ വഴി
സൗഖ്യം പകർന്നു പോകവേ
പരമ പാവനമാകും
അമര ജീവിതമേകും
(മഹിതമാം....)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts