വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | കലാരത്നം കെ ജി ജയൻ (ജയ വിജയ) |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഷണ്മുഖപ്രിയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:09.
മുല്ലയ്ക്കൽ ഭഗവതി മുക്തിസ്വരൂപിണി അല്ലലെല്ലാം പോക്കി ഞങ്ങൾക്കഭയം തരൂ (2) ദേവലോക രഥമിറങ്ങി നീയെന്റെ മനസ്സിലെ പൂമുല്ലക്കൊടിയായി തളിർക്കില്ലയോ പൂമുല്ലക്കൊടിയായി തളിർക്കില്ലയോ (മുല്ലയ്ക്കൽ ഭഗവതി..) തോഴികൾ പുലരികൾ ചെമ്പഞ്ഞി ചാറിടും നിൻ പാദകമലമുള്ളിൽ വിടരേണം (2) നീല പത്മ മിഴികളാ കാമിതൻ കാത്തരുളീ സ്നേഹമുത്തു മണികൾ നീ വിളയിക്കേണം നിൻ നാമമെന്നുടെ നാവിലമൃത് പെയ്തു നിറയേണം (മുല്ലയ്ക്കൽ ഭഗവതി..) അലകടലിളകിയ മിഴിമുനയെഴുതണം അടിയനിൽ അലിവൊടു ദേവീകല്പം മഴമുകിൽ നിരതൊടുമഴകിയ മുടി തൊഴുതുണരണം അടിയനിൽ ഓരോ മന്ത്രം തൊഴുതു നിറയും സുഗന്ധ ജന്മം മിഴിയിലണിയും വസന്തപുണ്യം അമരസുഖമായ് അടിയനരുളൂ സുകൃത മധുരം ത്രിലോക മാതേ (മുല്ലയ്ക്കൽ ഭഗവതി..) | |