കണ്ണാ ഞാൻ എന്തു
വന്ദേഹം ഹരികൃഷ്ണാ
Kanna Njaan Endu (Vandeham Harikrishna)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംദര്‍ബാരി കാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:11.
 

കണ്ണനു ഞാൻ എന്തു കൊടുക്കാൻ
എന്റെ കണ്ണനു ഞാൻ എന്തു കൊടുക്കാൻ
കണ്ണീരല്ലാതെ കദനമല്ലാതെ
കരളിൽ ഞാൻ കത്തിച്ച കൈത്തിരിയല്ലാതെ
കണ്ണനു എന്റെ കണ്ണനു
കണ്ണനു ഞാൻ എന്തു കൊടുക്കാൻ

കുറുമ്പിന്റെ കറുമ്പിയെ കറന്നെടുക്കുന്നൊരു
കുഞ്ഞിളം പൈമ്പാലല്ലാതെ (2)
മനസ്സിന്റെ താളിൽ ഒളിപ്പിച്ചു വെച്ചൊരു
കുഞ്ഞുമയില്‍പ്പീലിയല്ലാതെ
കനവിൽ ഞാൻ തീർത്തൊരു
കണിമണിക്കുഞ്ഞിന്റെ
കൈവള കാൽത്തളയല്ലാതെ
എന്റെ കണ്ണനു ഞാൻ എന്തു കൊടുക്കാൻ
എന്റെ കണ്ണനു ഞാൻ എന്തു കൊടുക്കാൻ...


ഉയിരിന്റെ ഉരുളിയിൽ ഉണ്ണിയ്ക്ക് വാരുവാൻ
മഞ്ചാടിമണികളല്ലാതെ (2)
കാൽക്കൽ നിവേദിയ്ക്കാൻ എന്റെ ദുഃഖങ്ങളാം
കദളിപ്പഴമങ്ങളല്ലാതെ
ഒടുവിലാ നടയിൽ ഞാൻ തൊഴുതു നിൽക്കുന്നേരം
കൃഷ്ണാ ഹരേയെന്ന വിളിയല്ലാതെ


എന്റെ കണ്ണനു ഞാൻ എന്തു കൊടുക്കാൻ
ഗുരുവായൂർ കണ്ണനു ഞാൻ എന്തു കൊടുക്കാൻ
കണ്ണീരല്ലാതെ കദനമല്ലാതെ
കരളിൽ ഞാൻ കത്തിച്ച കൈത്തിരിയല്ലാതെ
കണ്ണന് എന്റെ കണ്ണന്
കണ്ണനു ഞാൻ എന്തു കൊടുക്കാൻ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts