നന്ദ നന്ദനാ
വന്ദേഹം ഹരികൃഷ്ണാ
Nandha Nandhana (Vandeham Harikrishna)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:11.

 ഗോവിന്ദാ ഗോപാലാ
ഹരിഗോവിന്ദാ ഗോവിന്ദാ
ജയഗോപാലാ ഗോപാലാ

നന്ദ നന്ദനാ ചന്ദനാനനാ
ശ്രീ ഗുരുവായൂർ കൃഷ്ണാ പാഹിമാം
ഭക്തവത്സലാ മുക്തിദായകാ
ദീനദയാലോ ഹേ ഭഗവാൻ
ഹരിഗോവിന്ദാ ഹരിഗോപാലാ
ഏയ് ഹരിഗോവിന്ദാ ഗോപാലാ
ഗോവിന്ദാ ഗോപാലാ
(നന്ദ നന്ദനാ...)


നാരായണീയത്തിൻ പാരായണം
നരലോക ദുരിതത്തിൻ മോക്ഷാനനം
ഭയമാർന്ന മനസ്സിന്റെ ക്ഷേത്രാടനം
ഭഗവാനെ തിരഞ്ഞുള്ള തീർത്ഥാടനം
(നന്ദ നന്ദനാ...)


എന്നും പ്രഭാതത്തിൽ സൂര്യോദയം
പൊന്നിൻ തുലാഭാരമാകുന്നുവോ
പൂന്താനപ്പാന തൻ പൂന്തേനുമായ്
പുരുഷാർത്ഥ സൂക്തങ്ങൾ വിരിയുന്നുവോ
(നന്ദ നന്ദനാ...)

ഹരിഗോവിന്ദാ ഹരിഗോപാലാ
ഏയ് ഹരിഗോവിന്ദാ ഗോപാലാ
ഗോവിന്ദാ ഗോപാലാ
ഏതോ കുചേനന്റെ അവിലുണ്ണുവാൻ
ഏകാദാശിചന്ദ്രനണയുന്നുവോ
അണിവാകയണിയുന്ന തിരുമേനിയിലെ
വനമാലയാക്കേണമടിയങ്ങളെ
നന്ദനന്ദനാ ചന്ദനാനനാ
(നന്ദ നന്ദനാ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts