കാണാതെ കാണുന്ന ചിത്സ്വരൂപം
കസ്തൂരി തിലകം
Kanathe Kanunna Chitswarupam (Kasthuri Thilakam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംവിദ്യാധരൻ
ഗാനരചനആലങ്കോട് ലീലാകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:13.
കാണാതെ കാണുന്ന ചിത്‌സ്വരൂപം
കേള്‍ക്കാതെ കേള്‍ക്കുന്നോരാത്മനാദം
കാഴ്ചശിവേലിക്കു പിന്നില്‍ നടക്കുമ്പോള്‍
കാണായതൊക്കെയും കൃഷ്ണനാട്ടം
(കാണാതെ)

പത്മരാഗങ്ങള്‍ വിളക്കുവയ്ക്കുന്നൊരീ
ചുറ്റമ്പലത്തിന്റെ പൊന്‍‌നിലാവില്‍
വാദ്യമേളത്തിന്റെ കാളിന്ദിതീരത്തില്‍
നന്ദവൃന്ദാവനം പൂത്തുനില്‌പൂ
(കാണാതെ)

കണ്ണനാമുണ്ണിതന്‍ കാല്‌പാടു കണ്ടു ഞാന്‍
ജന്മങ്ങള്‍ തേടുമീ കല്‍‌വഴിയില്‍
കണ്ണുകെട്ടിക്കളിപ്പിച്ചു കാണാത്ത തീരത്ത്
മുന്നിലും പിന്നിലും മായക്കണ്ണന്‍
(കാണാതെ)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts