സന്നിധാനം
ശരണമയ്യപ്പ
Sannidhanam (Saranamayyappa)
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എസ് ജാനകി
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:15.
sannidhaanam divya sannidhaanam


സന്നിധാനം ദിവ്യസന്നിധാനം (2)
ശ്രീശബരീശ്വര സന്നിധാനം
മണ്ണില്‍ പിറന്നവരെല്ലാരുമൊന്നെന്ന്
മന്ത്രമുണര്‍ത്തുന്ന സന്നിധാനം
സന്നിധാനം

ഉച്ചനീചത്വങ്ങളില്ലാത്തതാം സമ
സ്വച്ഛ മനോജ്ഞമാം സന്നിധാനം
പുണ്യപാപങ്ങള്‍ ഒരുമിച്ച് കണ്ണുനീര്‍
കുമ്പിളുമായെത്തും സന്നിധാനം

അഞ്ജലീമൊട്ടുകള്‍ നീട്ടിനില്‍ക്കും ഭക്ത
മഞ്ജരിചൂടുന്ന സന്നിധാനം
അഞ്ജനക്കുന്നിനെ പൊന്മുടി ചൂടിയ്ക്കും
അയ്യപ്പസ്വാമി തന്‍ സന്നിധാനം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts