ശ്രീകോവില്‍ നട തുറന്നു
ശരണമയ്യപ്പ
Sreekovil Nada Thurannu (Saranamayyappa)
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംജയ വിജയ
ഗാനരചനകൈപ്പള്ളി കൃഷ്ണൻപിള്ള
ഗായകര്‍ജയ വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:16.

ശ്രീകോവില്‍ നട തുറന്നൂ പൊന്നമ്പലത്തിന്‍
ശ്രീകോവില്‍ നട തുറന്നൂ (2)
സംക്രമസന്ധ്യകൾ സിന്ദൂരം ചാർത്തിയ
പൊന്നമ്പലത്തിൻ ശ്രീകോവില്‍ നടതുറന്നൂ (2)
ദീപാവലിയുണര്‍ന്നൂ
ശരണം വിളിയുയര്‍ന്നൂ
സ്വാമിയേയ് ശരണമയ്യപ്പാ....
(ശ്രീകോവില്‍...)

ജനകോടികളുടെ യുഗസാധനയുടെ
അസുലഭ നിര്‍വൃതി താരണിയുന്നു
അതിലൊരു നേരിയ പരാഗരേണുവായ്
അലിഞ്ഞുചേരാനതിമോഹം
(ശ്രീകോവില്‍....)

തൊഴുകയ്യോടെ മിഴിനീരോടെ
തിരുസന്നിധിയില്‍ ഞാന്‍ നിന്നോട്ടെ
ശരണാഗതനേ കരുണാലയനേ
ശരണം നീയേ ശബരിഗിരീശാ
(ശ്രീകോവില്‍....)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts