ഓണനിലാവിന്റെ
പൊന്നോണ തരംഗിണി (മൂന്ന്)
Onanilaavinte (Ponnona Tharangini III)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനകെ എല്‍ ശ്രീകൃഷ്ണദാസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:25.
ഓണനിലാവിന്റെ ഓളങ്ങളില്‍
ഒഴുകുകയാണൊരു തോണി
പൊന്നമ്പിളിത്തോണി
മാനത്തെ പൊന്നമ്പിളിത്തോണി
(ഓണ...)

ഉത്രാടരാത്രിതന്‍ ഉന്മാദഭംഗികള്‍
ഊഞ്ഞാല്‍പ്പാട്ടിലൂടുണരുമ്പോള്‍
മുറ്റത്തും മാനത്തും എന്റെ മനസ്സിലും
എത്രയെത്ര പൂക്കളങ്ങള്‍, വര്‍ണ്ണ-
ചിത്രം വരയ്ക്കുന്ന പൂക്കളങ്ങള്‍
(ഓണ...)

മാവേലിമന്നന് സ്വാഗതമോതുവാന്‍
കേരളമക്കള്‍ നാമൊരുങ്ങുമ്പോള്‍
മാനുഷരൊന്നായി വാണൊരാക്കാലത്തിന്‍
ഹര്‍ഷഗീതത്തേനൊലികള്‍ - ഇന്നും
നമ്മില്‍ ഹര്‍ഷഗീതത്തേനൊലികള്‍
(ഓണ...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts