എട്ടുവിതച്ചിട്ടെള്ളോള
ഇന്നലെ ഇന്നു നാളെ
Elluvithachittellola (Innale Innu Naale)
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:29.
 

എള്ളു വെതച്ചിട്ടെള്ളോല
നെല്ലു വെതച്ചിട്ടു നെല്ലോല
ഏനൊരുപിടി മുത്ത് വെതച്ചി -
ട്ടെല്ലാടത്തും പൊന്നോല

ആലീ മാലീ പൊന്നോല
അല്ലിയലുക്കിട്ട പൊന്നോല
ഓലേം മാലേം കൂട്ടി മെടഞ്ഞി
ട്ടേനൊരു മുത്തുക്കുട കെട്ടീ
(എള്ള്..)

ഏൻ വിതച്ച പാടം
ഏനു കിട്ടിയ കാലം
കൈ നിറയെ വളയുമിട്ട്
കാതിലോലത്തക്കയുമിട്ട്
കുടക്കീഴേ കന്നിവയൽ കൊയ്യാൻ പോയീ
ഏനിന്നലെ കൊയ്യാൻ പോയീ
(എള്ള്...)

താലീ പീലീ പൊന്നോല
തങ്കച്ചിലമ്പിട്ട പൊന്നോല
താലീം പീലീം കൊയ്തു നടന്നപ്പോ-
ക്കൂടെ കൊയ്യാനൊരാളെത്തി
(എള്ള്.....)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts