വിശ്വവിസ്മയം
ശ്രീ ഹരിസംഗമം
Viswavismayam (Sreehari Harisangamam)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംആർ.സീതാറാം
ഗാനരചനകൃഷ്ണദാസ് വാര്യർ
ഗായകര്‍ആർ.സീതാറാം
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: December 26 2022 20:13:56.
 വിശ്വവിസ്മയം ദേവ സംഗമേശ്വരം ...
വിമല കോമളം ദിവ്യ ദേവ വിഗ്രഹം ..
പത്മ മാലികാലസിത ലോല കണ്ഠവും ..
മഹിത ദർശനം അഭയതാപസേശ്വരാ ...
ചരണ ദാസരിൽ നിത്യ ഭചിത ഭക്തരിൽ ...
അഭയമേകണേ
ദേവ ചരണ പങ്കജേ...

ബ്രഹ്മചാരിയായ്
നിൽപ്പു ജട വിഭൂഷിതൻ ...
ധ്യാന മുദ്രിതം നീല മിഴിയിണകളും ...
ശാന്തസുന്ദരം വിഭോ
താപ കാനനം ...
മഹിത ദർശനം
അഭയതാപസേശ്വരാ ...
ചരണ ദാസരിൽ നിത്യ ഭജിത ഭക്തരിൽ ...
അഭയമേകണേ
ദേവ ചരണ പങ്കജേ...

അധരപല്ലവേ
ചിരം ബ്രാഹ്മമന്ത്രവും ...
കരതലേ ചലാ രുദ്രാക്ഷമാലയും ...
രാമ പാദുകം പൂജ ചെയ്തു വാണിടും
രൂപ ദർശനം അഭയതാപസേശ്വരാ ...
ചരണ ദാസരിൽ നിത്യ ഭജിത ഭക്തരിൽ ...
അഭയമേകണേ
ദേവ ചരണ പങ്കജേ...

കളഭ ചന്ദനം ഭംഗിചാർത്തിയോരുടൽ ...
കൺകളിൽ സദാ വന്നു ജ്ജ്വലിക്കണേ ...
കരുണയോടെയും എന്നും കാത്തിടുന്നതാം...
മഹിത ദർശനം
അഭയതാപസേശ്വരാ...
ചരണ ദാസരിൽ നിത്യ ഭജിത ഭക്തരിൽ ...
അഭയമേകണേ
ദേവ ചരണ പങ്കജേ...

ധ്വാനമഗ്നനായ് തീർന്നു വാണിടും ഭവാൻ ...
ധന്ന്യ നിർവൃതി പൂർണ്ണ നിദ്ര ലാലസൻ
ചിൽപ്രകാശമായ് എന്റെ ഉള്ളിൽ വാണിടും
മഹിത ദർശനം
അഭയതാപസേശ്വരാ...
ചരണ ദാസരിൽ നിത്യ ഭജിത ഭക്തരിൽ ...
അഭയമേകണേ
ദേവ ചരണ പങ്കജേ...

വിശ്വവിസ്രുതം സർവ്വ കീർത്തിതാവകം ...
വ്യാപരിച്ചിടാം എന്നു
മാലപിച്ചിടാം..
മധ്യമാവതീ രാഗഗീത മംഗളം ...
മഹിത ദർശനം
അഭയതാപസേശ്വരാ...
ചരണ ദാസരിൽ നിത്യ ഭജിത ഭക്തരിൽ ...
അഭയമേകണേ
ദേവ ചരണ പങ്കജേ...

ദേവ സിദ്ധരായ് പരമ പൂജിതൻ ഭവാൻ ...
വേദ വിജ്ഞരായ് വാഴ്ത്തുമേകനീശ്വരൻ ...
ദിവ്യ പാവനം ബ്രഹ്മമൂർത്തി വിഗ്രഹം
മഹിത ദർശനം
അഭയതാപസേശ്വരാ...
ചരണ ദാസരിൽ നിത്യ ഭജിത ഭക്തരിൽ ...
അഭയമേകണേ
ദേവ ചരണ പങ്കജേ...

മുട്ടിടുന്നിതാ എന്റെ മൗലി നിത്യവും ...
മഹിത പാദമേ ശരണമായ് വരണമേ...
മഹിയിലേ മഹാ തത്ത്വ
സത്യമേ ഭവൽ ...
മഹിത ദർശനം
അഭയതാപസേശ്വരാ...
ചരണ ദാസരിൽ നിത്യ ഭജിത ഭക്തരിൽ ...
അഭയമേകണേ
ദേവ ചരണ പങ്കജേ...
അഭയമേകണേ
ദേവ ചരണ പങ്കജേ...
ദേവ ചരണ പങ്കജേ...
ദേവ ചരണ പങ്കജേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts