വെണ്ണിലാവേ
വിശക്കുന്ന കരിങ്കാലി
Vennilaave (Vishakkunna Karinkaali)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍മരട് ജോസഫ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:30.
 
വെണ്ണിലാവേ വെണ്ണിലാവേ
പാതിരാവിൻ പനിനീരേ
നീലവിണ്ണിൻ പൂങ്കവിളിൽ
മിന്നി നിൽക്കും മിഴിനീരേ
(വെണ്ണിലാവേ... )

കോടക്കാർമുകിൽ വാതിൽ തുറന്നിനി
ഓമൽക്കതിരിൻ ചിരി തൂകാൻ
ഒന്നിനി വരുമോ നോവുകളലിയും
മണ്ണിൻ കരളിനു കുളിരേകാൻ
മണ്ണിൻ കരളിനു കുളിരേകാൻ
(വെണ്ണിലാവേ... )

കൂടു വെടിഞ്ഞൊരു രാക്കിളി പോലെ
പാടിപ്പാടിയലഞ്ഞു ഞാന്‍... (കൂടു.. )
വാടിക്കരിയും ചില്ലകള്‍ തോറും
പാടിപ്പാടി ഇരുന്നു ഞാന്‍..
പാടിപ്പാടി ഇരുന്നു ഞാന്‍... (വാടിക്കരിയും.. )
(വെണ്ണിലാവേ... )

കൂരിരുൾ തിങ്ങും പാതകൾ തോറും
കൂനിക്കൂടിയിരുന്നു ഞാൻ (കൂരിരുൾ.. )
തേങ്ങിക്കരയും കരളിൻ മുറിവിൽ
നിൻ കുളിരലകൾ തഴുകില്ലേ
നിൻ കുളിരലകൾ തഴുകില്ലേ (തേങ്ങിക്കരയും.. )
(വെണ്ണിലാവേ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts