താഴം പൂവേ
തണ്ണീർ പന്തൽ
Thaazham Poove (Thanneer Panthal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:37.

താഴമ്പൂവേ താമരപ്പൂവേ
താലപ്പൊലിയെടുക്കാൻ വന്നാട്ടെ
താഴത്തെക്കാട്ടിലെ സുന്ദരിമാരേ
താലപ്പൊലിയെടുക്കാൻ വന്നാട്ടെ

കസവുമുണ്ടുടുപ്പിച്ചതാരോ
നിങ്ങളെ കവണി പുതപ്പിച്ചതാരോ
കവിളത്തു കസ്തൂരി പൂശിയതാരോ
കവിത വിടർത്തിയതാരോ കണ്ണിൽ
കവിത വിടർത്തിയതാരോ
(താഴമ്പൂവേ...)

അണിയിച്ചൊരുക്കിയതാരോ കാഞ്ചന-
ത്തിരി നാളം നീട്ടിയതാരോ
കവിളത്തു കൈവിരൽ പാടറിയാതെ
തഴുകി മറഞ്ഞവനാരോ മെല്ലെ
തഴുകി മറഞ്ഞവനാരോ
(താഴമ്പൂവേ....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts