മാമ്പൂ വിരിയുന്ന
കടന്നൽക്കൂട്
Maampoo Viriyunna (Kadannalkoodu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:39.




മാമ്പൂ വിരിയുന്ന രാവുകളില്‍
മാതളം പൂക്കുന്ന രാവുകളില്‍
ഞാനൊരു പൂവ് തേടിപ്പോയി
ആരും കാണാത്ത പൂ തേടിപ്പോയി
(മാമ്പൂ വിരിയുന്ന)

പനിനീര്‍ റോജാ മലരല്ല - അത്
പാരിജാതപ്പൂവല്ല (പനിനീര്‍)
പാതിരാക്കുയില്‍ പാടിയുണര്‍ത്തും
പാലപ്പൂവോ അല്ല - കുങ്കുമപ്പൂവാണല്ലോ
(മാമ്പൂ വിരിയുന്ന)

പറുദീസയിലെ പൂവല്ല - അത്
പവിഴമല്ലിപ്പൂവല്ല (പറുദീസയിലെ)
കായമ്പൂവോ കനകാംബരമോ
കാനനപ്പൂവോ അല്ല
കണ്മണിയാളേ നിന്നനുരാഗ കുങ്കുമപ്പൂവാണല്ലോ
(മാമ്പൂ വിരിയുന്ന)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts