ആകെത്തകർന്നൊരു തറവാടു
രാഷ്ട്രഭവൻ
Akethakarnnoru Tharavaadu (Rashtrabhavan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:46.
 
ആകെത്തകർന്നൊരു തറവാട്
ഇതാകെത്തകർന്നൊരു തറവാട്
ആളോഹരി വെച്ചകലുന്നവരേ
ഇതാകെ തകർന്നൊരു തറവാട്

ചിത്രത്തൂണുകളാടുന്നു
മച്ചിൽ ദൈവമുറങ്ങുന്നൂ
പൂർവികപുണ്യം പുളിച്ചു തേട്ടിയ
പുസ്തകപ്പുരകൾ ചിതൽ തിന്നൂ

പള്ളിവാളുകൾ തുള്ളിയുറഞ്ഞൊരു
പൂമണിമുറ്റത്ത്
പണ്ടു പുത്തരി നിറപറ വെച്ചൊരു
പൂമുഖമുറ്റത്ത്
പഞ്ഞപ്പാട്ടുകൾ പാടാനാരോ
ഉടുക്കു കൊട്ടുന്നു

അരിയെവിടെ
തുണിയെവിടെ
തല ചായ്ക്കാനിടമെവിടെ
പഞ്ഞപ്പാട്ടുകൾ പാടും
പാണൻ ഉടുക്കു കൊട്ടുന്നു

സാമഗീതികൾ പാടിയ
വീണകളെവിടെ എവിടെ
സാമ്യവാദസ്വപ്നത്തിൻ ശ്രുതി മൂളിയ
മുരളികയെവിടെ
അഗ്നിവീണകളെവിടെ
സൃഷ്ടിസ്ഥിതിലയമൂർത്തികളെ
തുടി കൊട്ടിയുണർത്താനാരിവിടെ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts