സ്വര്‍ഗ്ഗനായക
തോൽ‌പ്പാ‍വ
Swarganayaka (Tholpaava)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ രാഘവന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:54.

സ്വർഗ്ഗനായകാ നിന്റെ മന്ദിര
മാക്കുകെങ്ങൾ തൻ മാനസം
ഏകഭാവനാശീലരാക്കുക
സ്നേഹരൂപ നിൻ മക്കളെ

ഇല്ല ജാതിമതവിഭേദങ്ങൾ
നല്ലയൽക്കാരായ് വാഴേണം
അന്യർതൻ ദുഃഖമെന്റേതാകണം
അന്യർതൻ സുഖമെൻ സുഖം

ഈ മലകളും താഴ്വരകളും
ഈയനന്തമാം വാനവും
ജീവനാനന്ദഗീതി പാടും നിൻ
വീണയാക്കുക മൽപ്രഭോ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts