ആദിമപാപം
അന്ന കരീനീന
Aadimapaapam (Anna Kareena)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവൈപ്പിൻ സുരേന്ദ്രൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:54.

ആദിമപാപം പിൻതുടരുന്നു
ആദമിൻ മക്കളെയിന്നും
ശാപവും ശാപവിമോചനവും
തുടർനാടകമാവുന്നു

പാഴ്ശിലയായൊരഹല്യതൻ ജീവനീ
പാഴ്മുളം തണ്ടിലും മൂളുന്നു
പാപവിമുക്തിക്കായ് വന്നണയും പുണ്യ
പാദങ്ങളെവിടെ എവിടെ
തിരയുകയാണവിരാമം എന്നും
തിരകളീ തീരത്തെന്ന പോലെ

പൂവിന്റെയാത്മാവ് മറ്റൊരു പൂവിന്റെ
ജീവരേണുക്കൾക്കായ് ദാഹിക്കേ
ആദിമപാപമെന്നാരാരോ അതി
ന്നോമനപ്പേരിട്ടു വെറുതെ
ഒഴുകുകയാണവിരാമം
ഓരോ നദിയും സാഗരം തേടി



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts