ആരോമലാകുമാരി
ജനിമൃതികള്‍
Aaromalaakumaari (Janimrithikal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവൈപ്പിൻ സുരേന്ദ്രൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:55.
 
ആരോമലാകുമീയാരാമ പുഷ്പത്തെ
ആമിനയെന്നു വിളിച്ചോട്ടേ എന്റെ
ആമിനയെന്ന് വിളിച്ചോട്ടേ
ആരും കൊതിക്കുമീ ചെമ്പനീർപ്പൂവിനെ
മാറോടണച്ചോട്ടേ

ഷാലിമലർ പൂന്തോപ്പിലല്ലാ ദൂരേ
ശാരോൺ മലയിലുമല്ലാ
നാലുകെട്ടിന്റെ നടുമലർ മുറ്റത്തെൻ
നാണക്കുരുന്നിനെ കണ്ടു എന്റെ
നാണക്കുരുന്നിനെ കണ്ടു

കാതിലടക്കം പറഞ്ഞു നിന്നെ
കാണാതിരിക്കുവാൻ വയ്യാ
ഓടിപ്പോവാതെയീ ഓമനച്ചന്തത്തെ
താലിച്ചരടിൽ ഞാൻ കെട്ടും പൊന്നും
താലിച്ചരടിൽ ഞാൻ കെട്ടും


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts