പറയാമൊഴിതന്‍ മണിച്ചെപ്പില്‍
യുദ്ധകാണ്ഡം
Parayaamozhithan Manicheppil (Yudhakaandam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:55.

പറയാമൊഴിതൻ മണിച്ചെപ്പിൽ ഞാനെന്റെ
കരളിലെ മോഹങ്ങൾ ഒളിച്ചുവെച്ചൂ
അറിഞ്ഞുവെന്നോ നീയതറിഞ്ഞുവെന്നോ
അരുമപ്പെൺകിടാവേ

മാത്രകൾ കടന്നുപോം കാല്‍പ്പെരുമാറ്റമോ
കേൾപ്പൂ നാഴികമണിയിൽ
ഹൃദയമിടിപ്പിൻ രാവിൻ മൗനം
മുറിയുന്നു ഞാൻ മൂകസാക്ഷി

നേർത്ത സുഗന്ധമായ് പൂവിൻ മൊഴികളോ
കാറ്റിൽ പാറിവരുന്നൂ
നട കൊളുത്തുന്നൂ പാവം പഥികൻ
തളരുന്നു താരകൾ സാക്ഷി


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts