കാരണഭൂതേ
അമ്മേ നാരായണാ
Kaaranabhoothe (Amme Naraayana)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍രാധിക തിലക്
രാഗംപട്ദീപ്
ഗാനത്തിന്റെ വരികള്‍
Last Modified: March 31 2021 06:50:47.

PALLAVI



കാരണഭൂതേ ജഗദ്‌ കാരണഭൂതേ
കാരുണ്യം ചൊരിയണമേ കലിയുഗവരദേ
ദേവി കലിയുഗ വരദേ

അംബികേ നിന്റെ കോവില്‍ നടയടയ്ക്കുമ്പോള്‍
അവിടുത്തെ തിരുനാമം മുഴങ്ങുമ്പോള്‍
സഹസ്രാര്‍ച്ചന ചെയ്യും മനസിലെത്തണേ
സഹസ്രാര പത്മമേറി അമ്മ നില്‍ക്കണേ
അമ്മേ ദേവി ലക്ഷ്മി ഭദ്രേ കാത്തുകൊള്ളണേ
എന്നും കാത്തുകൊള്ളണേ

ശാരദേ നിന്‍റെ പുണ്യ നട തുറക്കുമ്പോള്‍
ശംഖ തീര്‍ത്ഥം ശാന്തി നീട്ടി തളിക്കുമ്പോള്‍
അതിലൊരു കണമണിയാനൊരുവരം തരണേ
ആത്മീയ ശുദ്ധിയേകി അനുഗ്രഹിക്കണേ
അമ്മേ ദേവി ലക്ഷ്മി ഭദ്രേ അനുഗ്രഹിക്കണേ
എന്നും അനുഗ്രഹിക്കണേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts