അനുരാഗ
ഓണപ്പീലി
Anuraaga (Onappeeli)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംബാലഭാസ്കര്‍
ഗാനരചനഗിരീഷ് പുലിയൂർ
ഗായകര്‍പി ജയചന്ദ്രൻ ,സംഗീത മാധ‌വ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:59.

അനുരാഗശീലേ ബാലേ
രതിരാസലീലാലോലേ
അതിമോഹാവേശമോടെ
വരവായി ശ്രാവണേന്ദു
സുന്ദരാനന്ദ രംഗ സംഗമ വേഗം
ഇന്നു വന്നെന്റെ അന്തരംഗമേറീടും സാരസയാമം
(അനുരാഗശീലേ..)

മായാതെ മാനനീയം കാണായിടുന്നു കാമ്യം
ആകർഷ മന്ദഹാസം കാണാതാവുന്നു സാമ്യം
ഏതോ പദതാളം പകരാനും
ഓരോ സുഖജാലം പടരാനും
ഗഗനം പോലെ വിജനം പ്രേമഹൃദയം വന്നു വിളയാടൂ
(അനുരാഗശീലേ..)

ഏകാന്തമെന്നാരാമം ഏറീടും ചിന്താഭാരം
ആത്മാലാപം പോലെങ്ങും
പാറീടും ഭൃംഗോന്മാദം
ഈ മോഹമഹാരം അണിയാനും
സുമശായക രൂപം പുണരാനും
മധുരം ജീവനീയം വന്നു നിറയും മുന്നിലെന്നാളും
(അനുരാഗശീലേ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts