ഗുരുവായൂരപ്പനെ
കണ്ടു ഞാൻ കണ്ണനെ
Guruvayoorappane (Kandu Njaan Kannane)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ശ്വേത മോഹൻ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:30.
 
ഗുരുവായൂരപ്പനെ ഒരു നോക്കു കാണാൻ
തിരുമുൻപിൽ ശ്രീകുറൂരമ്മ വന്നു (2)
അലതല്ലിയാർക്കുന്ന ഭക്തർ തൻ തിരമുറിച്ച-
റിയാതെ കണ്ണൻ അടുത്തു വന്നു
അമ്മ തൻ മെയ്യിൽ ചേർന്നു നിന്നു
(ഗുരുവായൂരപ്പനെ...)

ചുണ്ടുകൾ വിറ കൊണ്ടതിലുതിരും തുളസിപ്പൂക്കൾ
കൺകളിൽ നിറയുന്നുണ്ടത് ഹൃദയാർപ്പണ തീർത്ഥം (2)
വഴി നീളെ നടന്നാ തൃക്കഴൽ നൊന്തോ തായേ
ഒരു വാക്കു മൊഴിഞ്ഞാൽ ഞാൻ വരുമല്ലോ ചാരേ
ദേവകിയാം പെറ്റമ്മയുമിതുമാതിരിയല്ലാ
മാതാവു യശോദയുമീ നടയിൽ വരാറില്ലാ
കൊതി തീരെ കാണുന്നു കുറൂരമ്മ മാത്രം
പതിവായി വരുന്നുണ്ടിതു ഗുരുവായൂർ ചിത്രം (2)
ദേവപുണ്യം പുലരും മാതേ
പൂർവപുണ്യം തെളിയും തായേ
ആമറക്കുടയെന്റെ കൈയ്യിലേന്തട്ടെ ഞാൻ
ഗുരുവായൂരമ്മേ കൈതൊഴുന്നേ
(ഗുരുവായൂരപ്പനെ...)

ഭവദുരിതം സുഖസുകൃത പൊലിമകളാൽ നിറയും
തളർവാതം കാരുണ്യ തികവു തികഞ്ഞുണരും (2)
ഗുരുജിയ്ക്കായ് പൂക്കളുമായ് അരികിൽ സ്വയമണയും
പുന്നാരക്കണ്ണൻ കഥ പൂന്താനം പറയും
അവതാരം മുതലാ സ്വർഗ്ഗാരോഹണസഹിതം
ഭഗവൻ നാരായണ കൃതി മേല്പ്പത്തൂരെഴുതും
ആദിശേഷം നിരുവിച്ചാലും
ആയിരം നാവുകൾ ഒരുമിച്ചാലും
ശ്രീ മഹാവിഷ്ണുവിൻ മായകൾ തീരുമോ
ഗുരുവായൂരപ്പാ പാഹി പാഹി
(ഗുരുവായൂരപ്പനെ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts